മാനവികത ഉയര്‍ത്തി ഓര്‍മകളുടെ ഓണം

വനിതാസാഹിതി ജില്ലാ കമ്മിറ്റിയും പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ഏരിയാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ‘ഓര്‍മകളുടെ ഓണം' രാജേഷ് കെ പുതുമന ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം
വനിതാസാഹിതി ജില്ലാ കമ്മിറ്റിയും പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയും ചേർന്ന് " ഓര്‍മകളുടെ ഓണം ' സംഘടിപ്പിച്ചു. വോയിസ് ആര്‍ട്ടിസ്റ്റ് രാജേഷ് കെ പുതുമന "ഓണവിചാരം വീണ്ടുവിചാരം' വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി എ എം ബിന്നു അധ്യക്ഷനായി. പി രാഘവന്‍ പഠനകേന്ദ്രം ഡയറക്ടര്‍ സി എന്‍ സത്യനേശന്‍, രക്ഷാധികാരി അജയന്‍ കെ മേനോന്‍, വനിതാസാഹിതി ജില്ലാ സെക്രട്ടറി പി കെ ജലജാമണി, പുരോഗമന കലസാഹിത്യ സംഘം സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി ആര്‍ കൃഷ്ണന്‍കുട്ടി, വി ജി ശിവദാസ്, കെ എം ഏലിയാമ്മ, ജില്ലാ ലെെബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബി ശശികുമാര്‍, മഴവില്ല് ഫിലിം സൊസെെറ്റി സെക്രട്ടറി ഹേന ദേവദാസ്, എസ് ഡി രാജേഷ് എന്നിവര്‍ സംസാരിച്ചു. വി എസ് വാസന്തി നയിച്ച പാട്ടരങ്ങ്, ഓണമഹത്വം പ്രമേയമാക്കി കെ എന്‍ മഞ്ജുഷ അവതരിപ്പിച്ച ചൊല്‍ക്കാഴ്ച, എ കെ അഞ്ജലിദേവിയും വി പി രാജമ്മയും നേതൃത്വം നല്‍കിയ തിരുവാതിര, ഷാരോണ്‍ നിതാരയുടെ കാവ്യാവിഷ്‌കാരം എന്നിവ നടത്തി.










0 comments