കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു

ജോണ്‍സണ്‍
വരാക്കര
കപ്പേളയ്‌ക്ക് സമീപം കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വരാക്കര മാപ്രാണത്തുകാരൻ വീട്ടിൽ ജോൺസനാണ് (66) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടിന് ജോൺസന്റെ വീടിനു മുമ്പിലായിരുന്നു അപകടം. ആമ്പല്ലൂർ ഭാഗത്തുനിന്ന് വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയ കാറുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ജോണ്‍സന് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴം രാവിലെ 7.45 ഓടെ മരിച്ചു. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് വരാക്കര ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു.









0 comments