Deshabhimani

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു

വസന്ത

വെബ് ഡെസ്ക്

Published on Nov 11, 2026, 12:15 AM | 1 min read


ഇരിങ്ങാലക്കുട

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. കൂടൽമാണിക്യം പടിഞ്ഞാറെ നടയിൽ വസന്തം വീട്ടിൽ വസന്ത (69) ആണ് മരിച്ചത്. ചൊവ്വ രാവിലെ പത്തോടെ നടവരമ്പ് ചിറ വളവിലായിരുന്നു അപകടം. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് രാമചന്ദ്രനുമൊത്ത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ തൃശൂരിലേക്ക് വന്നിരുന്ന ലവ്‌ ലൈറ്റ് ബസ് തട്ടി സ്‌കൂട്ടർ മറിഞ്ഞ് വസന്ത ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് ഇവരുടെ തലയിലൂടെ കയറിയിറങ്ങി. ഇരിങ്ങാലക്കുട പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ. മക്കൾ :രാജീവ്, സജീവ്, രാഖീവ്. മരുമക്കൾ: അശ്വതി, ദിവ്യ, മഞ്ജരി .



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home