Deshabhimani

കെഎസ്ഇബി ജീവനക്കാർ സെമിനാർ നടത്തി

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 11, 2026, 12:30 AM | 1 min read

കൊല്ലം

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിൽമേഖലയിൽ മാനേജ്മെന്റിന്റെയും സർക്കാരിന്റെയും അതിക്രമങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിഐടിയു ഭവനിൽ അഴീക്കോടൻ കോർണറിൽ നടന്ന സെമിനാർ സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ ഉദ്‌ഘാടനംചെയ്തു. കെഎസ്ഇബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി ഗിരിജകുമാരി അധ്യക്ഷയായി. കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിൽകുമാർ വിഷയം അവതരിപ്പിച്ചു. സിഐടിയു കൊല്ലം ഏരിയ സെക്രട്ടറി ജി ആനന്ദൻ, അനി ഉമ്മൻ മാത്യു, ജെ ഷാജി, സന്തോഷ് എന്നിവർ സംസാരിച്ചു. കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനിയർ അകാരണമായി സസ്‌പെൻഡ്‌ചെയ്ത അനി ഉമ്മൻ മാത്യു, കിഷോർകുമാർ, ആശാദേവി എന്നിവർക്ക് സ്വീകരണം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

food poison

01

print edition ഭക്ഷ്യവിഷബാധ: കെഎസ്‌ഇബി ഉദ്യോഗസ്ഥർ ചികിത്സ തേടി
Malaysia Accident

05

print edition മലേഷ്യയിൽ മലവെള്ളപ്പാച്ചിലിൽ 2 മലയാളികൾ മരിച്ചു
deshabhimani section

Recommended

Deshabhimani
Home