Deshabhimani

print edition മലേഷ്യയിൽ മലവെള്ളപ്പാച്ചിലിൽ 2 മലയാളികൾ മരിച്ചു

Malaysia Accident

മലേഷ്യയിൽ മലവെള്ളപ്പാച്ചിലിൽ മരിച്ച അനീഷ് വിനോദയാത്രയ്‌ക്കിടെ എടുത്ത സെൽഫി (സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തത്) കറുത്ത ഷർട്ട്‌ ധരിച്ച്‌ സെൽഫി എടുക്കുന്നയാളാണ്‌ അനീഷ്‌. അനീഷ്, ലിനിൽ (താഴെ)

വെബ് ഡെസ്ക്

Published on Nov 11, 2026, 12:20 AM | 1 min read

പിറവം/ കോഴിക്കോട്‌ : മലേഷ്യയിൽ റവാങ്ങിലെ പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ട്‌ മലയാളികൾക്ക്‌ ദാരുണാന്ത്യം. കാണാതായ ഒരു മലയാളിക്കും ഒരു തമിഴ്‌നാടുകാരനുമടക്കം ഏഴുപേർക്കായി തെരച്ചിൽ തുടരുകയാണ്‌.


എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻ മലയിൽ കെ ബി അനീഷ്‌ (35), കോഴിക്കോട്‌ പേരാന്പ്ര സ്വദേശി ലിനിൽ ചുണ്ടക്കാട്ടിൽ (44) എന്നിവരടക്കം ആറുപേരുടെ മൃതദേഹങ്ങളാണ്‌ കണ്ടെടുത്തത്‌. അപകടത്തിൽപ്പെട്ട തലശ്ശേരി സ്വദേശി രഘുനാഥിനും തമിഴ്‌നാട്ടുകാരനായ മുരുകനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്‌.


തിങ്കളാഴ്‌ച ഇന്ത്യൻ സമയം പകൽ 2.30നാണ്‌ (മലേഷ്യൻ സമയം വൈകിട്ട്‌ അഞ്ച്‌) സംഭവം. ദീപാവലി ആഘോഷിക്കാൻ പോയ സഞ്ചാരികളാണ്‌ അപകടത്തിൽപെട്ടവരിൽ ഏറെയും. മലേഷ്യ സെലാംഗൂറിലെ ജൻറോൾ എൻജിനിയറിങ് കമ്പനിയിലെ ജീവനക്കാരാണ്‌ മരിച്ച അനീഷും ലിനിലും. ഇന്ത്യൻ വംശജനായ മലേഷ്യൻ പ‍ൗരൻ വി വിജയനും മരിച്ചവരിൽപ്പെടും. മൃതദേഹങ്ങൾ റവാങ്ങിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളച്ചാട്ടത്തിന്‌ താഴെ അണക്കെട്ടിന്റെ റിസർവോയർ ആയതിനാൽ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുക ദുഷ്‌കരമാണെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതായും വിവരമുണ്ട്‌.


അനീഷ് ഏഴ്‌ വർഷമായി മലേഷ്യയിൽ ജോലിചെയ്യുന്നു. ഒരുമാസം മുമ്പ്‌ സഹോദരന്റെ ഗൃഹപ്രവേശത്തിന്‌ നാട്ടിലെത്തിയിരുന്നു. അച്ഛൻ: പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവദേവ്‌ (രണ്ടര വയസ്‌). സഹോദരങ്ങൾ: അജുമോൻ, അജീഷ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home