Deshabhimani

ചെമ്പൈ ഭാഗവതരുടെ തംബുരു പൂഴിക്കുന്ന്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിന്

ചെമ്പൈ ഭാഗവതരുടെ തംബുരു 
ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ 
ക്ഷേത്ര ഭാരവാഹികൾക്ക് കെെമാറുന്നു

ചെമ്പൈ ഭാഗവതരുടെ തംബുരു 
ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ 
ക്ഷേത്ര ഭാരവാഹികൾക്ക് കെെമാറുന്നു

വെബ് ഡെസ്ക്

Published on Nov 11, 2026, 12:31 AM | 1 min read

​ഒറ്റപ്പാലം

ചെമ്പൈ ഭാഗവതരുടെ തംബുരു ഒറ്റപ്പാലം പൂഴിക്കുന്ന്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നൽകി. 52 വർഷം മുമ്പ് ചെമ്പൈ അവസാനം കച്ചേരി നടത്തിയ ക്ഷേത്രമാണിത്‌. കച്ചേരിക്ക് ശേഷം ശിഷ്യൻ ഒ എം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിൽ വച്ചാണ് ചെമ്പൈ അന്തരിച്ചത്. വാസുദേവൻ നമ്പൂതിരിപ്പാട് ഒളപ്പമണ്ണ മനയിൽ സൂക്ഷിച്ചിരുന്ന തംബുരു, ഭാഗവതർ ശിഷ്യന് സമ്മാനിച്ചതാണ്. വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മരണശേഷം മകൻ ഒ എം നീലകണ്ഠൻ നമ്പൂതിരിപ്പാടാണ്‌ തംബുരു സൂക്ഷിച്ചത്‌. കഴിഞ്ഞ ദിവസം നീലകണ്ഠൻ നമ്പൂതിരിപ്പാടും വിടവാങ്ങി. തംബുരു സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ഒളപ്പമണ്ണ കുടുംബം ക്ഷേത്രം ഭാരവാഹികളെ ഏൽപ്പിക്കുകയായിരുന്നു. നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ പ്രിയദത്ത, മക്കൾ പാർവതി, ലീല, പ്രിയദ എന്നിവർ ചേർന്ന്‌ തംബുരു കൈമാറി. പാലക്കോൾ നീലകണ്ഠൻ നമ്പൂതിരി, ബാലകൃഷ്ണൻ, മണികണ്ഠൻ, രാജു, ശശിധരൻ നായർ, മേൽശാന്തി പ്രവീൺ പാലക്കോൾ എന്നിവർ ചേർന്ന് തംബുരു ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home