Deshabhimani

ചെറുവണ്ണൂർ മേൽപ്പാലം നിർമാണം

ഗർഡറുകൾ സ്ഥാപിക്കൽ തുടങ്ങി

Construction work on the Cheruvannur flyover

ചെറുവണ്ണൂർ മേൽപ്പാലത്തിനായി പ്രീകാസ്റ്റ് ഗർഡറുകൾ സ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on Nov 11, 2026, 12:48 AM | 1 min read

ഫറോക്ക് ​

ചെറുവണ്ണൂർ മേൽപാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി രണ്ടാം ഘട്ട ഗർഡറുകൾ സ്ഥാപിക്കൽ തുടങ്ങി. നിർമാണ മേഖലയിൽ തിങ്കൾ രാത്രി 10 മുതൽ വ്യാഴം രാത്രി വരെ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയാണ് ടൺകണക്കിനു ഭാരമുള്ള പ്രീകാസ്റ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത്. ​ചെറുവണ്ണൂർ പ്രധാന കവലയ്ക്കും ടി പി റോഡ് കവലയ്ക്കുമിടയിലെ സ്പാനുകളിലാണ് ഗർഡർ സ്ഥാപിക്കുന്നത്. ചൊവ്വ രാവിലെ ആറിനാരംഭിച്ച് വൈകിട്ട് നാലോടെ ആറു ഗർഡറുകൾ ഘടിപ്പിക്കാനായി. സർവ്വീസ് റോഡിന്റെ ഇരുവശങ്ങളിലും നീളത്തിൽ സജ്ജീകരിച്ച റെയിലുകളിലൂടെ കൂറ്റൻ ഗാൻട്രി ക്രെയിൻ ഉപയോഗിച്ചാണ് 50 ടൺ ഭാരമുള്ള ഗർഡർ പാലത്തിന്റെ തൂണുകളെ ബന്ധിപ്പിച്ച് ഘടിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 18 ഗർഡറുകൾ സ്ഥാപിക്കും. തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് ഭാഗങ്ങളിൽനിന്നും കോഴിക്കോട് നഗരത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും ചെറുവണ്ണൂരിലെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനുമാണ്‌ കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ട് മേൽപാലം നിർമിക്കുന്നത്. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 24 മീറ്റർ ദൈർഘ്യത്തിൽ 14 സ്പാനുകളുണ്ട്. ഇവയിൽ സ്ഥാപിക്കേണ്ട 84 ഗർഡറുകളിൽ ആദ്യം 42 എണ്ണവും പിന്നീട് പതിമൂന്നും സ്ഥാപിച്ചു. 18 ഗർഡറുകളാണ് വ്യാഴാഴ്ച രാത്രിക്കകം സ്ഥാപിക്കുക. ഓട നിർമാണം, സർവ്വീസ് റോഡ്‌, വൈദ്യുതി, - ടെലഫോൺ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home