Deshabhimani

print edition 'മത്സരിക്കേണ്ടെന്ന് ആരും പറഞ്ഞില്ല'

p t usha olympic association
avatar
സ്‌പോർട്‌സ്‌ ലേഖകൻ

Published on Nov 11, 2026, 12:53 AM | 1 min read

കോഴിക്കോട് : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ്‌ സ്ഥാനം തെറിപ്പിക്കാൻ ബോധപൂർവമായ ഇടപെടലുണ്ടായി എന്ന വികാരമാണ് പി ടി ഉഷയ്ക്കുള്ളത്. തോൽപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് അട്ടിമറിയുണ്ടായി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം. എല്ലാ വിവരങ്ങളും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

​

എന്താണ് സംഭവിച്ചത്?

​

ഓൺലൈൻ വോട്ടിങ് പാടില്ലെന്ന് തെരഞ്ഞെടുപ്പ് ചട്ടത്തിലുണ്ട്. എന്നാൽ ഓൺലൈൻ വോട്ടിങ്ങാണ് നടന്നത്. ഞാൻ ഇങ്ങനെ തോൽപ്പിക്കപ്പെടേണ്ട ആളല്ല. അത്‌ലീറ്റുകളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തും എതിരായി വോട്ട് ചെയ്യിപ്പിച്ചു. ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കണം.

​

എതിർപ്പിന് എന്താണ് കാരണം?

​

അത് പറയേണ്ടത് ഞാനല്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ എന്ന നിലയിൽ കുറേ നല്ല കാര്യങ്ങൾ ചെയ്തു. അഴിമതി തടഞ്ഞു. ഫണ്ട് മെച്ചപ്പെടുത്തി. രാജ്യാന്തര മീറ്റുകൾക്ക് ഇന്ത്യൻ ടീമിനെ സജ്ജമാക്കി. കോമൺവെൽത്ത് ഗെയിംസിനും ഒളിമ്പിക്സിനുമുള്ള തയ്യാറെടുപ്പുകൾ നടത്തി. ഇതൊക്കെയാണോ എതിർപ്പിന് കാരണമെന്നറിയില്ല.

​

മത്സരിക്കാൻ പറഞ്ഞോ?

​

ഇത്തവണ മത്സരിക്കേണ്ടെന്ന് ആരും പറഞ്ഞില്ല. ഞാൻ ആഗ്രഹിച്ച ജോലിയല്ല ഇത്. എന്നെ ക്ഷണിച്ച് കൊണ്ടുവന്നതാണ്. ചുമതല ഭംഗിയായി നിറവേറ്റിയെന്ന സന്തോഷം മാത്രമേയുള്ളു.

​

ഇനി സാധ്യത?

​

തോൽവിയും ജയവും ഒരു പ്രശ്നവുമല്ല. എത്രയോ മത്സരങ്ങൾ തോറ്റ ശേഷമാണ് ഞാൻ ജയിച്ചിട്ടുള്ളത്. അതു കൊണ്ട് പ്രസിഡൻ്റാവാനുള്ള സാധ്യത അടഞ്ഞുപോയെന്ന് ആരും കരുതേണ്ട. ഇതില്ലെങ്കിൽ ഒരു വിഷമവുമില്ല. നാട്ടിൽ ഞാൻ നടത്തുന്ന ഒരു അക്കാദമിയുണ്ട്. അവിടെപ്പോയി കുട്ടികൾക്കൊപ്പം ചേരും. അവർക്ക് പരിശീലനം നൽകും. അതിനാൽ മടങ്ങി വരേണ്ടി വന്നാൽ സന്തോഷമേയുള്ളു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Michael Carrick

02

print edition മാഞ്ചസ്‌റ്റർ യുണൈറ്റഡിൽ നിന്ന് കാരിക്ക്‌ പുറത്തേക്ക്
Keralam Team

03

print edition ക‍ൗമാര താരങ്ങൾക്ക്‌ ദുരിത യാത്ര
deshabhimani section

Recommended

Deshabhimani
Home