വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം തുടങ്ങി
വന്യമൃഗശല്യം പരിഹരിക്കാൻ നടപടി വേണം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
കിഴക്കൻ മേഖലയിലെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ആലുവ - മൂന്നാർ പാത നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജന്തർമന്തർ സമരത്തിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബിന്നി ഇമ്മട്ടി നഗറിൽ (കോതമംഗലം കല ഓഡിറ്റോറിയം) സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു.
റോബിൻ ജോൺ അധ്യക്ഷനായി. സമിതി ജില്ലാ സെക്രട്ടറി ടി എം അബ്ദുൽ വാഹിദ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ലെനിൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, സംഘാടകസമിതി ചെയർമാൻ കെ എ ജോയി, സി കെ ജലീൽ, സീനത്ത് ഇസ്മയിൽ, ടി വി ബൈജു, പി എ നാദിർഷ, കെ എം പരീത്, കെ കെ ആസാദ്, എം യു അഷ്റഫ്, കെ എ നൗഷാദ്, യാസർ അരാഫത്ത് തുടങ്ങിയവർ സംസാരിച്ചു. ബുധൻ വൈകിട്ട് പ്രകടനത്തിനുശേഷം രഞ്ജിത് നഗറിൽ (കോതമംഗലം ടൗൺ) നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.








0 comments