print edition മാഞ്ചസ്‌റ്റർ യുണൈറ്റഡിൽ നിന്ന് കാരിക്ക് പുറത്തേക്ക്

ലണ്ടൻ : ഒടുവിൽ മൈക്കേൽ കാരിക്കിനെ മാഞ്ചസ്‌റ്റർ യുണൈറ്റഡ് പുറത്താക്കാനൊരുങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ഇൗ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് നീക്കം. കാരിക്കിനെ പരക്കാരനെ തേടുകയാണ് ക്ലബ് മാനേജ്‌മെന്റ്. ടോട്ടനം ഹോട്‌സ്‌പറിന്റെ മുൻ പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോയാണ് സാധ്യതയിൽ മുന്പിൽ.
കഴിഞ്ഞ സീസൺ അവസാന ഘട്ടത്തിലാണ് മുൻതാരം കൂടിയായ കാരിക്കിനെ ഇടക്കാല പരിശീലകനായി യുണൈറ്റഡ് നിയമിച്ചത്. 16 കളിയിൽ 11 ജയം നൽകി ക്ലബിനെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിച്ചു. ചാന്പ്യൻസ് ലീഗിന് യോഗ്യതയും നേടി. ഇതോടെ കാരിക്കിനെ രണ്ട് വർഷത്തെ കരാറിൽ പുതിയ പരിശീലകനായി നിയമിക്കുകയായിരുന്നു.പുതിയ സീസണിൽ പക്ഷേ, യുണൈറ്റഡിന്റെ മുൻ മധ്യനിര താരത്തിന് തൊട്ടതെല്ലാം പിഴച്ചു. ലീഗിൽ പത്ത് കളിയിൽ നേടിയത് ഒറ്റജയം മാത്രം.








0 comments