Deshabhimani

നടക്കാവ് റെയിൽവേ മേൽപ്പാലം ഉടൻ തുറക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 11, 2026, 12:49 AM | 1 min read

പാലക്കാട്‌

ശാസ്ത്രീയ ഭാരപരിശോധന (ലോഡ് ടെസ്റ്റ്) പൂർത്തിയാക്കേണ്ടതിനാൽ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം കൽപ്പാത്തി രഥോത്സവത്തിനുമുമ്പ് തുറക്കില്ല. ചെന്നൈ ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘം നടത്തുന്ന 72 മണിക്കൂർ നീളുന്ന ഭാരപരിശോധനയ്‌ക്കുശേഷം ഈ മാസം അവസാനത്തോടെ തുറക്കാൻ ധാരണയായെന്ന് എ പ്രഭാകരൻ എംഎൽഎ അറിയിച്ചു. ആദ്യ തേരുത്സവ ദിനമായ 14-ന് പകൽ മൂന്നിന് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. ഇതിനുമുന്നോടിയായി കലക്ടറുടെ ചേംബറിൽ ചൊവ്വ വൈകിട്ട് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ മൂന്നുദിവസം നീളുന്ന ഭാരപരിശോധന നടത്താതെ പാലം ഗതാഗതത്തിന് തുറക്കാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയതോടെ ഉദ്ഘാടനം മാറ്റിവയ്‌ക്കാൻ തീരുമാനിച്ചു. പരിശോധന തുടങ്ങുമ്പോൾ 72 മണിക്കൂർ നേരത്തേക്ക് മേൽപ്പാലം പൂർണമായും അടച്ചിടേണ്ടിവരും. ഇതിനാൽ, രഥോത്സവത്തിനുശേഷം പരിശോധന പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ ബുധനാഴ്‌ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീയതി നിശ്ചയിക്കുമെന്ന് മന്ത്രി പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ 51 കോടി രൂപ ചെലവഴിച്ചാണ്‌ മേൽപ്പാലം യാഥാർഥ്യമാക്കിയത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ പരിശ്രമങ്ങളെയും എ പ്രഭാകരൻ എംഎൽഎയുടെ നിരന്തര ഇടപെടലുകളെയും തുടർന്നാണ്‌ പാലം പൂർത്തിയാക്കിയത്‌. രഥോത്സവത്തിനുമുന്നോടിയായി പാലം തുറക്കണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മിന്റെ ആവശ്യപ്രകാരം കൽപ്പാത്തി ക്ഷേത്ര ഭാരവാഹികൾ സംയുക്തമായി ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ ചീഫ് എൻജിനിയർക്കും ആർബിഡിസികെ മാനേജിങ് ഡയറക്ടർക്കും നിവേദനം നൽകി അനുകൂല മറുപടി നേടിയെടുത്തിരുന്നു. ബിജെപി ഭരിക്കുന്ന അകത്തേത്തറ പഞ്ചായത്ത് ഭരണസമിതി സാമ്പത്തിക നിർവഹണത്തിലോ നടത്തിപ്പിലോ ഇതുവരെ യാതൊരു പങ്കാളിത്തവും നടത്തിയില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home