കോഴിക്കോട് ബീച്ച് ജന്തര്‍ മന്തര്‍
സാഗരം സാക്ഷി, പോരാട്ടം തുടരുന്നു

കോഴിക്കോട് കടപ്പുറത്ത് നടന്ന ജന്തർമന്തർ പ്രക്ഷോഭം എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
അടിച്ചൊതുക്കാൻ ശ്രമിച്ചാൽ കൂടുതൽ കരുത്തോടെ ഉയിർത്തെണീക്കുമെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് കടപ്പുറത്തെ ജന്തർ മന്തർ സമരവേദിയിലേക്ക് ജനങ്ങൾ ഒഴുകുന്നു. ജന്തർ മന്തർ പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരം 15–ാം ദിവസത്തേക്ക് കടക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ അണിചേരുകയാണ് ജനങ്ങൾ. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെയുള്ള ജനരോഷം ജ്വലിച്ചു. പാട്ടുകളും കവിതകളും മുദ്രവാക്യങ്ങളും നാടകങ്ങളുമെല്ലാം സമര ശബ്‌ദമായി കടപ്പുറത്തുയർന്നു. വിവിധ കലാ– സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് ദിവസം സമരവേദിയിലേക്ക് എത്തുന്നത്. ചൊവ്വാഴ്ച നടത്തിയ പ്രതിഷേധ സംഗമം ജില്ലാ എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ഫറോക്ക് ഏരിയാ സെക്രട്ടറി ടി രാധാ ഗോപി, കെ പി സലീം എന്നിവർ സംസാരിച്ചു.








0 comments