Deshabhimani

മോദി ഇടപെടണമെന്ന്‌ ഉഷ

print edition പി ടി ഉഷയെ തോൽപ്പിച്ചതാര്‌ ?

pt usha
avatar
റിതിൻ പ‍ൗലോസ്‌

Published on Nov 11, 2026, 12:50 AM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ ക‍ൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപി രാജ്യസഭാംഗം കൂടിയായ പി ടി ഉഷയുടെ തോൽവി ചർച്ചയാകുന്നു. ഐഒഎ പ്രസിഡന്റ്‌ പദവി വഹിക്കുന്ന ഉഷ ആദ്യ നാലിൽ ഉൾപ്പെടാതെ പുറത്തായതിന്‌ പിന്നിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ്‌ സൂചന. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്‌, ബാഡ്‌മിന്റൺ താരമായിരുന്ന സൈന നെഹ്‌വാൾ, ഹോക്കി താരം റാണി രാംപാൽ, അമ്പെയ്‌ത്ത്‌ താരം ഡോളാ ബാനർജി എന്നിവരെയാണ്‌ ബിജെപി പിന്തുണച്ചത്‌. പാർടി അംഗമായ സൈനയെ ഐഒഎ പ്രസിഡന്റാക്കാനാണ്‌ നീക്കം.


വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പായ ‘ന്യൂ ഭാരത് പാനൽ’ വഴി പാർടി പിന്തുണ തങ്ങൾക്കാണെന്ന പ്രതീതി സൃഷ്‌ടിച്ചാണ്‌ നാലുപേരും സംയുക്തമായി മത്സരിച്ച്‌ ജയിച്ചത്‌. 80 അത് ലീറ്റുകളായിരുന്നു വോട്ടർമാർ. എല്ലാവരും ഓൺ ലൈൻ വഴിയാണ് വോട്ട് ചെയ്തത്. നാല്‌ സ്ഥാനങ്ങളിലേക്ക്‌ ആറുപേർ മാത്രമാണ്‌ മത്സരിച്ചത്‌. മത്സരരംഗത്തുണ്ടായിരുന്ന അഞ്ചുപേർ പിന്മാറിയത്‌ ബിജെപി ഇടപെടൽ മൂലമാണെന്നാണ്‌ വിവരം.


രാജ്യസഭാ എംപി, ഐഒഎ പ്രസിഡന്റ്‌ പദവികൾ നൽകിയിട്ടും കാര്യമായി രാഷ്‌ട്രീയ നേട്ടമുണ്ടാകാത്തതും അസോസിയേഷനിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമാണ്‌ ഉഷയ്‌ക്ക്‌ വിനയായത്‌. വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം കേന്ദ്രകായിക മന്ത്രി മൺസൂഖ്‌ മാണ്ഡ്യവ്യയും നിരസിച്ചു.

വാട്സ്‌ആപ്പ്‌ ഗ്രൂപ്പുവഴി നാലുപേരും സംയുക്തമായി വോട്ടുപിടിച്ചുവെന്ന്‌ ഉഷയും വോട്ടെടുപ്പിന് മുമ്പ് പരാതിപ്പെട്ടിരുന്നു. വോട്ടെടുപ്പിൽ തട്ടിപ്പ്‌ നടന്നുവെന്നാണ്‌ ഉഷ ആരോപിക്കുന്നത്‌. ചില അംഗങ്ങൾക്ക്‌ കൂടുതൽ വോട്ട്‌ കിട്ടിയത്‌ സംശയം ജനിപ്പിക്കുന്നു. സ്ഥാനാർഥികൾ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും റിട്ടേണിങ്‌ ഓഫീസർ ഇടപെടാൻ തയ്യാറായില്ല. പ്രധാനമന്ത്രി പറഞ്ഞിട്ടാണ്‌ ഐഒഎ പ്രസിഡന്റായത്‌. താൻ മത്സരിക്കേണ്ടതില്ലെന്ന്‌ ബന്ധപ്പെട്ടവർ പറഞ്ഞിരുന്നുവെങ്കിൽ വിട്ടുനിൽക്കുമായിരുന്നു–ഉഷ പറഞ്ഞു. വിഷയത്തിൽ ബിജെപി പ്രതികരിച്ചിട്ടില്ല. ഒന്നരവർഷത്തെ രാജ്യസഭാ കാലയളവ്‌ മാത്രം ബാക്കിനിൽക്കെ നിലവിലെ വിഷയങ്ങൾ ഉഷയ്‌ക്കുള്ള കൃത്യമായ സൂചനയെന്നാണ്‌ വിലയിരുത്തൽ. കായികമന്ത്രിയുടെ ഓഫീസും ഉഷയ്‌ക്കെതിരാണ്. സ്പോർട്സ് പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎ)


വിഭാഗത്തിൽ പരാജയപ്പെട്ടതോടെ വീണ്ടും പ്രസിഡന്റാകാനുള്ള സാധ്യത മങ്ങി. ഏതെങ്കിലും ദേശീയ കായിക ഫെഡറേഷനുകൾക്ക് നാമനിർദേശം ചെയ്യാനുള്ള അവസരമുണ്ട്. ഈ സാധ്യതയാണ് ഉഷയ്ക്ക് മുന്നിലുള്ളത്. വോട്ടെടുപ്പിലെ അട്ടിമറി പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനാണ് ശ്രമം.

​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home