Deshabhimani

print edition പറവൂർ താലൂക്കാശുപത്രിയിലെ ചികിത്സാ പിഴവ്‌; പരാതി ഒതുക്കാൻ സമ്മർദം

Paravur.jpg
വെബ് ഡെസ്ക്

Published on Nov 11, 2026, 12:33 AM | 1 min read

പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയിലെ ഗുരുതര ചികിത്സാപ്പിഴവിനെത്തുടർന്ന്‌ തന്റെ കാൽ മുറിച്ചുമാറ്റേണ്ടിവന്നതായി കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൽ ജബ്ബാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 26ന് കഠിനമായ കാലുവേദനയുമായി രാത്രി 11നും പുലർച്ചെ മൂന്നിനും ചികിത്സതേടി ആശുപത്രിയിലെത്തിയെങ്കിലും കാര്യമായ പരിചരണം ലഭിച്ചില്ല. പിറ്റേന്നാണ്‌ സർജൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തത്‌ . രണ്ടാംവട്ടം എത്തിയപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് റഫർചെയ്തുവെന്ന നഗരസഭാ അധ്യക്ഷന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും വാദം തെറ്റാണ്.


ശസ്‌ത്രക്രിയയ്ക്കുശേഷം രണ്ടുമാസം പൂർണവിശ്രമത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായതിനാൽ വിവാദമാകുമെന്നും പരാതി നൽകരുതെന്നും താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു. കൃത്രിമക്കാൽ വച്ചുതരാമെന്നും ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാസഹായങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നൽകാമെന്നും വാഗ്ദാനം ചെയ്തു.


രണ്ടാഴ്ചമുമ്പ് ചെയർമാനെ കാണാൻ നഗരസഭാ ഓഫീസിൽ പോയിരുന്നു. മുകളിലേക്ക് കയറാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഫോണിൽ സംസാരിച്ചു. തിരക്കാണെന്നായിരുന്നു മറുപടി. അബ്ദുൽ ജബ്ബാറിന്റെ പോരാട്ടങ്ങൾക്ക്‌ പിന്തുണ നൽകുമെന്ന്‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സിപി ഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ പറഞ്ഞു. പറവൂർ താലൂക്കാശുപത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുപ്രചാരണങ്ങളും നടത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന്‌ നഗരസഭാ ചെയർമാൻ രമേഷ് ഡി കുറുപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


താലൂക്ക് 
ആശുപത്രിയിൽ വിജിലൻസ് 
പരിശോധന


പറവൂർ : പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം രോഗിയുടെ കാൽ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പിന്റെ റീജണൽ വിജിലൻസ് ടീം ആശുപത്രിയിലെത്തി. റീജണൽ വിജിലൻസ് അംഗങ്ങളായ ഡോ. റോഷ്‌ണി, സബ്‌ജക്ട്‌ എക്സ്പെർട്ട് ഡോ. ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വ ഉച്ചയോടെ പരിശോധനയ്‌ക്കെത്തിയത്. സംഭവത്തിൽ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൽ ജബ്ബാർ (56) അന്വേഷണം ആവശ്യപ്പെട്ട് ഡിഎംഒക്ക് പരാതി നൽകിയിരുന്നു. സൂപ്രണ്ട് ആഷ കെ ജോൺ, മറ്റു ജീവനക്കാർ എന്നിവരിൽനിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ചോദിച്ചതായാണ് സൂചന. ആശുപത്രി രേഖകളും പരിശോധിച്ചശേഷമാണ് മടങ്ങിയത്. അടുത്തദിവസം അബ്‌ദുൽ ജബ്ബാറിനെയും സന്ദർശിച്ച് മൊഴിയെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home