print edition ഭക്ഷ്യവിഷബാധ: കെഎസ്‌ഇബി ഉദ്യോഗസ്ഥർ ചികിത്സ തേടി

പാലാ : കെഎസ്ഇബി പാലാ സർക്കിളിലെ ഉദ്യോഗസ്ഥതല യോഗത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലെ വിഷബാധയെ തുടർന്ന് നാല് ഉദ്യോഗസ്ഥർ ചികിത്സ തേടി. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥത ഉണ്ടായത്. വായ്ക്കുള്ളിൽ ചൊറിച്ചിലും പൊള്ളലും ഉണ്ടായ ഇവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയും ചെയ്തു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. രാമപുരം കുറിഞ്ഞിയിൽ ഉള്ള സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിൽനിന്നായിരുന്നു ഭക്ഷണം എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.







0 comments