ad
Deshabhimani

വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ജോണി

ജോണി

വെബ് ഡെസ്ക്

Published on Sep 12, 2026, 12:03 AM | 1 min read

ചൂണ്ടൽ ​

കേച്ചേരിയിൽ കാണാതായ വയോധികനെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമണ്ണ് സ്വദേശി ചൂണ്ടൽ വീട്ടിൽ ജോണി (78) ആണ് മരിച്ചത്. വ്യാഴം രാവിലെ 10ഓടെ ഇദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് സഹോദരൻ കുന്നംകുളം പൊലീസിൽ പരാതി നൽകുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് വെള്ളി വൈകിട്ട് 5.30 ഓടെ പെരുമണ്ണ് പാടത്ത് ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം അഗ്നിരക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം വെള്ളക്കെട്ടിൽനിന്ന് പുറത്തെടുത്തു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ​ഭാര്യ: മേരി. മക്കൾ: സിന്ധു, സന്ധ്യ, സംഗീത. മരുമക്കൾ ജോണി, സേവ്യർ, റീജോ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home