സബ്സിഡി വിതരണംചെയ്‌തു

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭകർക്കുള്ള സബ്സിഡി ധനസഹായ വിതരണം പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭകർക്കുള്ള സബ്സിഡി ധനസഹായ വിതരണം പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ മുരളി പച്ചംകുളത്ത് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ രശ്‌മി ശ്രീനി, എസ് രേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീത ശ്രീജി, ശ്രീഹരി കൊട്ടിരേത്ത്, കെ പത്മകുമാർ, എ കെ അഖിൽകൃഷ്‌ണൻ, ജോയിന്റ് ബിഡിഒ ബിജു, വ്യവസായ വികസന ഓഫീസർ വി രാജേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് അതിർത്തിയിലെ എട്ട് സ്വയംതൊഴിൽ സംരംഭത്തിന് 25.15 ലക്ഷം രൂപ വിതരണംചെയ്‌തു. പദ്ധതിത്തുകയുടെ 75 ശതമാനം ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽനിന്നാണ് അനുവദിക്കുന്നത്. 16 വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.










0 comments