വിജ്ഞാനവീഥി ഗ്രന്ഥശാല നാടിന് സമർപ്പിച്ചു

അരീക്കര ഉടയാമുറ്റം വിജ്ഞാനവീഥി ഗ്രന്ഥശാല സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
അരീക്കര ഉടയാമുറ്റം വിജ്ഞാനവീഥി ഗ്രന്ഥശാല സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. യോഗത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് വി ജെ സുകുമാരൻ അധ്യക്ഷനായി. സെക്രട്ടറി എൻ എ രവീന്ദ്രൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സജിത മനു, ജില്ലാ പഞ്ചായത്തംഗം നിതിൻ ചെറിയാൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി ആർ വിജയകുമാർ, ബി ഷാജ്‌ലാൽ, ടി അനു, രാജശ്രീ, അഞ്‌ജന സുധീഷ്, കെ എ ഷൈലജ എന്നിവർ സംസാരിച്ചു. നാടൻപാട്ടും അരങ്ങേറി.










0 comments