ad
Deshabhimani

നഗരസഭയുടെ ഓണം ഫെസ്റ്റ്

കലാഭവന്‍ മണി പാര്‍ക്ക് 
താറുമാറായതായി പരാതി

നാശോന്മുഖമായ കാലഭവന്‍ മണി പാര്‍ക്ക്‌

നാശോന്മുഖമായ കാലഭവന്‍ മണി പാര്‍ക്ക്‌

വെബ് ഡെസ്ക്

Published on Sep 12, 2026, 12:58 AM | 1 min read


കലാഭവന്‍ മണി പാര്‍ക്ക് 
താറുമാറായതായി പരാതി

ചാലക്കുടി

ഓണം ഫെസ്റ്റ് കഴിഞ്ഞതോടെ ചാലക്കുടിയിലെ കലാഭവന്‍ മണി പാര്‍ക്ക് താറുമാറായതായി ആരോപണം. ഓണാഘോഷത്തിന്റെ ഭാഗമായി അഞ്ച് ദിവസമായി നഗരസഭ ഓണം ഫെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഒരുക്കിയതാണ് പാര്‍ക്ക് നശിക്കാന്‍ കാരണം. ഇവ സജ്ജീകരിക്കുന്നതിനായി നടപ്പാതകളിലെ ടൈലുകള്‍ ഇളക്കിമാറ്റുകയും വലിയ കുഴികളെടുക്കുകയും ചെയ്തതോടെ പാര്‍ക്കിലെ ലാന്‍ഡ് സ്‌കേപ്പുകളില്‍ വലിയ ഗര്‍ത്തങ്ങളായി. ഫെസ്റ്റ് അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇവയൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. നടപ്പാതയിലൂടെ നടക്കാനാകാത്ത അവസ്ഥയാണിപ്പോള്‍. മാത്രമല്ല, പാര്‍ക്കിലെത്തുന്നവര്‍ക്ക് ഇരിക്കാനോ കുട്ടികള്‍ക്ക് കളിക്കാനോ ആകുന്നില്ല. വലിയ ഗ്രൗണ്ടുകളില്‍ നടത്തേണ്ട പരിപാടിയാണ് പാര്‍ക്കില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമി ഏറ്റെടുത്ത് നഗരസഭ പാര്‍ക്ക് നിര്‍മിച്ചത്. ടൂറിസം വകുപ്പിന്റെ മൂന്ന് കോടിയും നഗരസഭയുടെ ഒരു കോടിയുമടക്കം നാല്‌കോടി രൂപ ചെലവിലാണ് പാര്‍ക്കിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്. പിന്നീട് വന്ന ഭരണസമിതി രണ്ടാംഘട്ട പ്രവൃത്തികള്‍ നടത്തിയില്ല. ഇതിന്‌ പിന്നാലെയാണ്‌ ഓണം ഫെസ്റ്റ് നടത്തി പാര്‍ക്ക് നശിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home