ad
Deshabhimani

കേരളം ഇരുട്ടിലേക്ക്‌

ഇരുട്ടിൽ പ്രതിഷേധ തീ

keralam iruttilekku

ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം കെഎസ്ഇബി ഓഫീസിനുമുന്നിൽ 
കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 12, 2026, 01:30 AM | 1 min read

കോട്ടയം ​അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫ്‌ സർക്കാർ നയത്തിൽ പ്രതിഷേധിച്ച്‌ യുവത. അപ്രഖ്യാപിത പവർകട്ടിലും ലോഡ്ഷെഡിങ്ങിനുമെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടത്തിയ ചൂട്ടുമാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ഓലച്ചൂട്ടുകളും പന്തങ്ങളും മെഴുകുതിരികളും ഏന്തിയാണ്‌ യുവജനങ്ങൾ തെരുവിലിറങ്ങിയത്‌. നാടിനെ ഇരുണ്ടകാലത്തേക്ക് തള്ളിയിടുന്ന സർക്കാർ നയങ്ങൾക്കെതിരെ ജനരോഷമുയർത്തി കെഎസ്‌ഇബി ഓഫീസുകളിലേക്കും മാർച്ച്‌ നടത്തി. കോട്ടയം കെഎസ്‌ഇബിയിലേക്ക്‌ നടന്ന മാർച്ച്‌ ജില്ലാ പ്രസിഡന്റ്‌ അർച്ചന സദാശിവൻ ഉദ്‌ഘാടനം ചെയ്‌തു. ആർപ്പൂക്കരയിൽ ജില്ലാ സെക്രട്ടറി ടി എസ്‌ ശരത്തും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അനീഷ്‌ അന്ത്രയോസ്‌ അയർക്കുന്നത്തും ആർ രോഹിത്‌ ചെമ്പ്‌ കെഎസ്‌ഇബി ഓഫീസിലേക്ക്‌ നടന്ന മാർച്ചും ഉദ്‌ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home