ad
Deshabhimani

Live News യുവതയുടെ അറിവും മികവും കാർഷികമേഖലയിൽ 
വിനിയോഗിക്കണം: ഡോ. വിജൂ കൃഷ്‌ണൻ

Vijoo Krishnan
വെബ് ഡെസ്ക്

Published on Sep 12, 2026, 12:51 AM | 1 min read

കഞ്ഞിക്കുഴി യുവതലമുറയുടെ അറിവും സാങ്കേതികമികവും കാർഷികമേഖലയിൽ വിനയോഗിക്കാൻ കഴിയണമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ. ആലപ്പുഴ കഞ്ഞിക്കുഴയിൽ കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവ കർഷകസംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി രീതികളിൽ വന്ന മാറ്റങ്ങളും ഉൽപ്പാദനം വർധിപ്പിക്കാനുള്ള നവീന സങ്കേതികവിദ്യകളും മികച്ച രീതിയിൽ ഉൾക്കൊള്ളാനാകുക പുതിയ തലമുറയ്‌ക്കാണ്‌. കോവിഡിനുശേഷം കേരളത്തിന്റെ കാർഷിക മേഖലയി ൽ യുവതയുടെ സാന്നിധ്യം വർധിച്ചു. വിദ്യാസമ്പന്നരായ, ശാസ്‌ത്രബോധമുള്ള യുവജനങ്ങൾ കേരളത്തിന്റെ സ്വത്താണ്‌. സങ്കേതിക–ഗ വേഷണ സ്ഥാപനങ്ങൾ അവർക്കൊപ്പം ചേർന്നാൽ വലി യ മാറ്റമുണ്ടാക്കാനാകും. ആകർഷകമാ യ വാഗ്‌ദാനങ്ങളുടെ ബലത്തിലാണ്‌ മോദിയുടെ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്‌. കർഷകർക്കും യുവാക്കൾക്കും നിരവധി വാഗ്‌ദാനങ്ങൾ നൽകി.

കാർഷികമേഖലയുടെ പ്രതിസന്ധിയും കർഷക ആത്മഹത്യകളും ഇല്ലാതാക്കും, ഉൽപ്പന്നങ്ങൾക്ക്‌ ചെലവിലും 50 ശതമാനം താങ്ങുവില ഉറപ്പാക്കും, വിത്തും വളവും കീടനാശിനിയും കുറഞ്ഞ വിലയ്‌ക്ക്‌ നൽകും, കർഷകതൊഴിലാളികൾക്ക്‌ തൊഴിലുറപ്പിൽ കൂടുതൽ വരുമാനം ഉറപ്പാക്കും. യുവജനങ്ങൾക്ക്‌ വർഷം രണ്ടുകോടി തൊഴിലവസരം സൃഷ്‌ടിക്കും തുടങ്ങിയവയായിരുന്നു വാഗ്‌ദാനങ്ങൾ.

എന്നാൽ 12 വർഷത്തിനിടെ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ മാത്രം അഞ്ചുലക്ഷത്തോളം കർഷകരും തൊഴിലാളികളും ആത്മഹത്യചെയ്‌തു. കുത്തകകളുടെ തൊഴിലാളിവിരുദ്ധതയ്‌ക്ക്‌ പിന്തുണ നൽകുന്നതാണ്‌ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളും ലേബർ കോഡുമെല്ലാം. അമേരിക്കയും ന്യൂസിലൻഡുമായെല്ലാം സർക്കാർ ഏർപ്പെടുന്ന കരാറുകളും രാജ്യത്തിന്റെ കാർഷിക മേഖലയ്‌ക്ക്‌ തിരിച്ചടിയാകും. തൊഴിലാളി വിരുദ്ധ ബിജെപി സർക്കാരിൽനിന്ന്‌ രാജ്യത്തെ മോചിപ്പിക്കാൻ കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും ഐക്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home