ad
Deshabhimani

സീതാറാം യെച്ചൂരി പ്രഭാഷണപരമ്പര

സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്‌മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 
പ്രഭാഷണ പരമ്പരയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ വിഷയമവതരിപ്പിക്കുന്നു

സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്‌മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 
പ്രഭാഷണ പരമ്പരയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ വിഷയമവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 12:51 AM | 1 min read

കഞ്ഞിക്കുഴി

സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി മാരാരിക്കുളം രക്തസാക്ഷി സ്‌മാരക മന്ദിരത്തിന്‌ മുന്നിൽ സീതാറാം യെച്ചൂരി പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. ആനുകാലിക ഇന്ത്യയും ഇടതുപക്ഷവും എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാറും ആനുകാലിക കാലത്തെ മാനവികത എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വൻ പടനിലവും വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ജി മോഹനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി എസ് ഷാജി, അഡ്വ. എം സന്തോഷ്-കുമാർ, എ കെ പ്രസന്നൻ, എസ് ദേവദാസ്, അഡ്വ. പ്രഭ മധു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുധർമിണി തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home