ad
Deshabhimani

ഇരുണ്ടകാലത്തൊരു ചൂട്ടുകെട്ടി ...

ചെന്നിത്തല കെഎസ്ഇബിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ ചൂട്ട് മാർച്ച് ബ്ലോക്ക് സെക്രട്ടറി രന്തീർകുമാർ ഉദ്ഘാടനംചെയ്യുന്നു

ചെന്നിത്തല കെഎസ്ഇബിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ ചൂട്ട് മാർച്ച് ബ്ലോക്ക് സെക്രട്ടറി രന്തീർകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 12:36 AM | 1 min read

ആലപ്പുഴ

ജനജീവിതം ദുസ്സഹമാക്കുന്ന പവർകട്ടിനെതിരെ വെള്ളിയാഴ്‌ച ഡിവൈഎ-ഫ്‌ഐ നടത്തിയ ‘ചൂട്ട്‌ മാർച്ച്‌’ വേറിട്ട പ്രതിഷേധമായി. ജില്ലയിലെ 42 കേന്ദ്രത്തിൽ കെഎസ്‌ഇബി ഓഫീസുകൾക്ക്‌ മുന്നിൽ പവർകട്ട്‌ സമയത്ത്‌ ചൂട്ട്‌ കത്തിച്ച്‌ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ എം എസ്‌ അരുൺകുമാർ മാവേലിക്കരയിലും സെക്രട്ടറി ജെയിംസ്‌ ശമുവേൽ ആലപ്പുഴയിലും ട്രഷറർ ജിസ്‌മി ജനാർദനൻ ചേർത്തലയിലും സംസ്ഥാന കമ്മിറ്റിയംഗം അജ്‌മൽ ഹസൻ അന്പലപ്പുഴയിലും ഉദ്‌ഘാടനംചെയ്‌തു. പ്രതിഷേധം ശനിയാഴ്‌ചയും തുടരും. മാന്നാർ ഡിവൈഎഫ് ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി ചെന്നിത്തല കെഎസ്ഇബിയിലേക്ക് ചൂട്ട് മാർച്ച് നടത്തി. ബ്ലോക്ക് സെക്രട്ടറി രന്തീർകുമാർ ഉദ്ഘാടനംചെയ്‌തു. ദീപു മോനിക്കുട്ടൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഗോപു കൃഷ്‌ണ, ബ്ലോക്ക് ട്രഷറർ ദിവ്യ ഓമനക്കുട്ടൻ, ശ്രീരാജ്, മിഥുൻ, നിധിൻ, ശിൽപ്പ, സോജു, ആദർശ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home