ad
Deshabhimani

വയോജന മന്ദിരത്തിലെ 
വിജയരാഘവനും വിടപറഞ്ഞു

....
വെബ് ഡെസ്ക്

Published on Sep 01, 2026, 12:03 AM | 1 min read


തൃശൂർ

രാമവർമപുരം സർക്കാർ വയോജന മന്ദിരത്തിലെ താമസക്കാരനായ കെ ആർ വിജയരാഘവൻ ( 81) അന്തരിച്ചു. വിജയരാഘവനും സുലോചനയും സാമൂഹ്യനീതി വകുപ്പ് സർക്കാർ വൃദ്ധമന്ദിരത്തിൽ വിവാഹിതരായിരുന്നു. കഴിഞ്ഞ ജൂലൈ 13ന് സുലോചന മരിച്ചു. വിജയരാഘവൻ ഞായറാഴ്‌ചയാണ്‌ വിട പറഞ്ഞത്‌. കോർപറേഷൻ കുരിയച്ചിറ ശാന്തി മന്ദിരത്തിൽ സംസ്‌കാരം നടത്തി. പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് വൃദ്ധസദനത്തിലെത്തിയത്. വൃദ്ധസദനത്തിലെ പരിചയത്തെത്തുടർന്ന്‌ ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാര്‍ഡനെ അറിയിക്കുകയായിരുന്നു. ഇവരുടെ ഈ ആഗ്രഹം സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടന്ന ഇവരുടെ വിവാഹത്തിന് അന്നത്തെ സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദുവും മേയര്‍ എം കെ വര്‍ഗീസും സാക്ഷ്യംവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home