ഉളവയ്‌പ് ജലോത്സവം: പടയാളി വള്ളം ജേതാക്കൾ

ഉളവയ്‌പ് ജലോത്സവ വിജയികൾക്ക് സംസ്ഥാന കർഷക അവാർഡ് ജേതാവ് എസ് പി സുജിത്ത് സമ്മാനം നൽകുന്നു

സ്വന്തം ലേഖകൻ
Published on Sep 01, 2026, 12:29 AM | 1 min read
ചേർത്തല
ആവേശമായി ഉളവയ്‌പ് കൈതപ്പുഴ കായലിൽ മന്നത്ത് ഉളവയ്‌പ് ജലോത്സവം. വോയ്സ് ഓഫ് ഉളവയ്‌പ് നേതൃത്വത്തിൽ നടന്ന ജലോത്സവത്തിൽ കൊറുങ്കോട്ട ബോട്ട് ക്ലബ് തുഴഞ്ഞ പടയാളി വള്ളം ജേതാവായി. നെട്ടൂർ ബീച്ച് ബോട്ട് ക്ലബിന്റെ കർണൻ രണ്ടും ഏരൂർ അന്തിമഹാകാളൻ ബോട്ട് ക്ലബിന്റെ യോദ്ധാവ് മൂന്നാംസ്ഥാനവും നേടി.
കൈതപ്പുഴ കായലിൽ ഉളവയ്‌പ് കടത്തുകടവിലായിരുന്നു മത്സരം. സി ഗ്രേഡിലെ അഞ്ച് വള്ളങ്ങളാണ് പങ്കെടുത്തത്. 20,000, 15,000, 10,000 രൂപ പ്രകാരം ഒന്നുമുതൽ മൂന്നുവരെ സ്ഥാനക്കാർക്ക് സമ്മാനമായി നൽകി. സംസ്ഥാന കർഷക അവാർഡ് ജേതാവ് എസ് പി സുജിത്ത് ഉദ്ഘാടനംചെയ്‌തു. വോയ്സ് ഓഫ് ഉളവയ്‌പ് ചെയർമാൻ ഇ എൻ സലിലൻ അധ്യക്ഷനായി. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ മുഖ്യാതിഥിയായി. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മുൻ ചെയർമാൻ കെ പ്രസാദ് ഫ്ലാഗ് ഓഫ്ചെയ്‌തു.
സമാപനയോഗത്തിൽ എസ് പി സുജിത്ത് സമ്മാനം വിതരണംചെയ്‌തു. ജനറൽ കൺവീനർ സനൽ പി രാജ് അധ്യക്ഷനായി. പൂച്ചാക്കൽ എസ്ഐ പി ടി ലിജിമോൾ, സി എസ് ഉല്ലാസ്, ഡോ. ജയ്നി വർഗീസ്, കെ ബി ബാബുരാജ്, ഗിരിഷ് രാമകൃഷ്‌ണൻ, എൻ ആർ ബാബുരാജ്, ഒ വി കലേഷ്, സിബി ജോൺ, അജിത്ത്, ഒ കെ തിലകൻ, സറിൽ പി രാജ് എന്നിവർ സംസാരിച്ചു. ജലോത്സവത്തോടനുബന്ധിച്ച് ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനം നൽകി. പ്രതിഭകളെ ആദരിച്ചു.










0 comments