ad
Deshabhimani

മിനിമാരത്തൺ

കെ അജിത്തും എൻ പ‍ൗർണമിയും ജേതാക്കൾ

mini marathon

മിനിമാരത്തൺ വിജയി കെ അജിത്തിന് മനോജ് മൂത്തേടൻ എംഎൽഎ സമ്മാനം നൽകുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 01:06 AM | 1 min read

പെരുമ്പാവൂർ


അകനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ അലുമ്നി അസോസിയേഷൻ മിനിമാരത്തൺ സംഘടിപ്പിച്ചു. പുരുഷവിഭാഗത്തിൽ കെ അജിത് (പാലക്കാട്) 37 മിനിറ്റിലും വനിതാവിഭാഗത്തിൽ എൻ പൗർണമി (പാലക്കാട്) 49 മിനിറ്റിലും ഓടിയെത്തി ഒന്നാംസ്ഥാനം നേടി.


ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിതലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തിയും സംഘടിപ്പിച്ച മാരത്തണിൽ വിവിധ വിഭാഗങ്ങളിലായി നിരവധിപേർ പങ്കെടുത്തു. 10 കിലോമീറ്റർ മാരത്തൺ കോടനാട് എഎസ്ഐ പ്രസീൻ രാജ് ഫ്ലാഗ് ഓഫ് ചെയ്‌തു. മനോജ് മൂത്തേടൻ എംഎൽഎ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.


യോഗത്തിൽ പ്രസിഡന്റ് സദാനന്ദൻപിള്ള അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഉഷ ദാസ്, വാർഡ് അംഗം മായ റെജി, മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, എൻ പി ദാസൻ, പി എസ് ഹരിദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home