ad
Deshabhimani

സരിഗ നാടകോത്സവം തുടങ്ങി

drama competition

സരിഗ നാടകോത്സവം നടി സന്ധ്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 12:58 AM | 1 min read

പെരുമ്പാവൂർ


സരിഗയുടെ 34–-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം നടി സന്ധ്യ രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ മനോജ് മൂത്തേടൻ എംഎൽഎ അധ്യക്ഷനായി.


മുതിർന്ന നാടകസംവിധായകൻ കെ എം ധർമനെ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത ആദരിച്ചു. എൻ സി മോഹനൻ, എൽദോസ് കുന്നപ്പിള്ളി, ശ്രീമൂലനഗരം മോഹൻ, ഡോ. വിജയൻ നങ്ങേലിൽ, എം ഐ ബീരാസ്, പവിഴം ജോർജ്‌, ഷാജി സരിഗ, ബാബു കാഞ്ഞിരക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.


ആദ്യദിനത്തിൽ നിറഞ്ഞ സദസ്സിനുമുന്നിൽ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ എന്ന നാടകം അരങ്ങേറി. 16 വരെ നീളുന്ന നാടകോത്സവത്തിൽ കേരളത്തിലെ പ്രശസ്തരായ 18 നാടകസമിതികൾ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home