ad
Deshabhimani

തൂങ്ങിമരിച്ച നിലയിൽ

വാസുദേവൻ

വാസുദേവൻ

വെബ് ഡെസ്ക്

Published on Jul 18, 2026, 12:15 AM | 1 min read

വാടാനപ്പള്ളി

വയോധികനെ വീട്ട് മുറ്റത്തെ കിണറിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നടുവിൽക്കര ജുമാ മസ്ജിദിന് വടക്ക് വാടകക്ക് താമസിക്കുന്ന മണപ്പാട് കിളിയാടൻ വാസുദേവൻ (75) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം അഴിച്ചു മാറ്റിയത്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അമ്മിണി. മക്കൾ: രവി, രാജേഷ്, രജനി, രഞ്ജിത്ത്. മരുമക്കൾ: വത്സല, നീതു, പ്രസാദ്, മിനി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home