യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

ലിൻജു
മണലൂർ
സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറവ് വാലപ്പറമ്പിൽ പരേതരായ ചന്ദ്രന്റെയും ശശികലയുടെയും മകൻ ലിൻജു( 42) ആണ് മരിച്ചത്.കാരമുക്ക് വിളക്കുംകാൽ സെന്റർ തെക്ക് കോരൻസ് തുരുത്തിയത്ത് റോഡിന് സമീപം പേരാത്ത് ഉണ്ണിക്കൃഷ്ണന്റെ വീട്ടിലാണ് സംഭവം. ഉണ്ണിക്കൃഷ്ണൻ വ്യാഴാഴ്‌ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വന്നപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നെന്ന് പറയുന്നു. ഉണ്ണിക്കൃഷ്ണൻ നാട്ടുകാരെ വിളിച്ചു വരുത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ലിൻജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പൊലീസെത്തി മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.










0 comments