ad
Deshabhimani

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

സ്കൂൾതല മത്സരം 9ന്‌; ജില്ലാ ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ

സ്കൂൾതല മത്സരം ജില്ലാ ഉദ്ഘാടന സംഘാടകസമിതി രൂപീകരണയോഗം 
സിപിഐ എം കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 04, 2026, 12:45 AM | 1 min read

കരുനാഗപ്പള്ളി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സ്കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഒന്പതിന് കരുനാഗപ്പള്ളിയിൽ നടക്കും. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു സ്കൂൾതല മത്സരങ്ങൾ ഉദ്ഘാടനംചെയ്യും. ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി ജെ പി ജയലാൽ അധ്യക്ഷനായി. അക്ഷരമുറ്റം ജില്ലാ കോ– -ഓർഡിനേറ്റർ എം ആർ മനോജ് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആര്‍ വസന്തൻ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം എസ് ഷിബു, ജില്ലാ വൈസ് പ്രസിഡന്റ് എൽ എസ് ജയകുമാർ, ഉപജില്ലാ പ്രസിഡന്റ് ജിഷ്ണുരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എ സമദ്, ആർ അശ്വതി, സിപിഐ എം ലോക്കൽ സെക്രട്ടറി പ്രവീൺ മനക്കൽ, പിടിഎ പ്രസിഡന്റ് എച്ച് എ സലാം, എസ് അനന്തൻപിള്ള, ദേശാഭിമാനി പരസ്യവിഭാഗം മാനേജർ ബി ആർ ശ്രീകുമാർ, ഏരിയ ലേഖകൻ സുരേഷ് വെട്ടുകാട്ട് എന്നിവർ സംസാരിച്ചു.​ ഭാരവാഹികൾ: എ അനിരുദ്ധൻ (ചെയർപേഴ്‌സൺ), ആർ സുനിൽകുമാർ (കൺവീനർ), എസ് ധന്യ (അക്കാദമിക് കമ്മിറ്റി കൺവീനർ). ചടയമംഗലം, ചവറ, അഞ്ചൽ, വെളിയം ഉപജില്ലകളിൽ സംഘാടക സമിതികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home