കോട്ടാത്തല സുരേന്ദ്രന്റെ വീരസ്മരണ പുതുക്കി

കൊട്ടാരക്കര
ജന്മിത്തത്തിനെതിരായ പോരാട്ടത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ കോട്ടാത്തല സുരേന്ദ്രന്റ 77–-ാം രക്തസാക്ഷിദിനം സിപിഐ എമ്മും സിപിഐയും ചേർന്ന് ആചരിച്ചു. വ്യാഴം വൈകിട്ട് കോട്ടാത്തല ജങ്ഷനിൽ നടന്ന ബഹുജന റാലിയും പൊതുസമ്മേളനവും സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് എൻ സജിമോൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണിക്കൃഷ്ണൻ, മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം പി എ എബ്രഹാം, ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ആർ അരുൺ ബാബു, വി സുമലാൽ, ജി സുന്ദരേശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി മുകേഷ്, എസ് ആർ രമേശ്, എൻ ബേബി, സിപിഐ മണ്ഡലം സെക്രട്ടറി എസ് രഞ്ജിത്, ദിനാചരണ കമ്മിറ്റി സെക്രട്ടറി എസ് അരവിന്ദ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി മൂഴിക്കോട് ജങ്ഷനിൽനിന്ന് ആരംഭിച്ച ബഹുജന റാലിയിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. രാവിലെ കോട്ടാത്തല പണയിൽ ജങ്‌ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. സിപിഐ മുൻ ജില്ലാ എക്സിക്യൂട്ടീവ്‌അംഗം കെ എസ് ഇന്ദുശേഖരൻനായർ പണയിൽ ജങ്ഷനിലെ സ്മൃതിമണ്ഡപത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ കോട്ടാത്തല ജങ്ഷനിലെ രക്തസാക്ഷി മണ്ഡപത്തിലും പതാക ഉയർത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാജേഷ്, എം ചന്ദ്രൻ, എം ബാബു, ആർ മധു, അനിത ഗോപകുമാർ, പി ജെ മുരളിധരൻ ഉണ്ണിത്താൻ, പി ടി ഇന്ദുകുമാർ, കെ പ്രതാപ് കുമാർ, ഡി എസ് സുനിൽ, ഫൈസൽ ബഷീർ, ജി മുകേഷ്, വി കമലഹാസൻ, കെ വിജയകുമാർ, ആർ സുനിൽകുമാർ, ലോക്കൽ സെക്രട്ടറിമാരായ ബി വേണുഗോപാൽ, ടി വിജയൻ, എസ് ഗോപകുമാർ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി രവീന്ദ്രൻനായർ, സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് വിനോദ് കുമാർ, ജോബിൻ ജേക്കബ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദുലക്ഷ്മി, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സരസ്വതി എന്നിവർ സംസാരിച്ചു. മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും നെയ്ത്ത്, കർഷക, കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ത്യാഗോജ്വല നേതൃത്വം നൽകിയ കോട്ടാത്തല സുരേന്ദ്രൻ കൊട്ടാരക്കര പൊലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിനിരയായി 1950 സെപ്‌തംബർ മൂന്നിനാണ് രക്തസാക്ഷിത്വം വരിച്ചത്.










0 comments