മഹാളിയുടെ കുത്തേറ്റ് വയോധിക മരിച്ചു

കാർത്യായനി
തൃക്കൂർ
കാവല്ലൂരിൽ മഹാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാവല്ലൂർ തെക്കേപുരയ്ക്കൽ കാർത്യായനി (80)യാണ് മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് സമീപത്തെ പറമ്പിൽ പച്ചിലകൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു മഹാളിക്കൂട്ടത്തിന്റെ കുത്തേറ്റത്. പറമ്പിലെ റബർ മരത്തിൽ നിന്ന് കൂടിളകിയ മഹാളികൾ കാർത്യായനിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും തലയിലും കുത്തേറ്റതാണ് മരണകാരണമെന്ന് പറയുന്നു. ഭർത്താവ്: രാഘവൻ.










0 comments