മീൻകുളത്തിൽവീണ് തൊഴിലാളി മരിച്ചു

ചന്ദ്രൻ
കുഴൂർ
ഐരാണിക്കുളത്ത് മീൻകുളത്തിൽ ജോലിക്കെത്തിയയാൾ കുളത്തിൽ വീണ് മരിച്ചു. മാവേലി കളരിക്കൽ വീട്ടിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10നാണ് സംഭവം. അഗ്നിരക്ഷാസേന ചന്ദ്രനെ കുളത്തിൽനിന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: അല്ലി. മകൾ: ഇന്ദു. മരുമകൻ: സജി.










0 comments