ad
Deshabhimani

ഇ എം എസിന്റെ ലോകം 
ദേശീയ സെമിനാർ നാളെ തുടങ്ങും

"World of EMS" National Seminar to be held at Areekode on 13th and 14th
വെബ് ഡെസ്ക്

Published on Jun 12, 2026, 01:30 AM | 1 min read

മലപ്പുറം

കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ സ്മരണകളുമായി "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാർ 13, 14 തീയതികളിൽ അരീക്കോട് നടക്കും. 29-ാമത് സെമിനാറാണിത്. മഹാധിഷണാശാലിയുടെ ഓർമ പുതുക്കുന്നതിനൊപ്പം ഇന്നത്തെ സാമൂഹിക -രാഷ്ട്രീയാവസ്ഥകളോട് സംവദിക്കുന്നതാകും സെമിനാറെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്‌ച രാവിലെ 10.30ന് അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സെമിനാർ ഉദ്ഘാടനംചെയ്യും. ഡോ. സുനിൽ പി ഇളയിടം അനുസ്മരണ പ്രഭാഷണം നടത്തും. പാലോളി മുഹമ്മദ്കുട്ടി, കെ രാജൻ എംഎൽഎ, പി ശ്രീരാമകൃഷ്ണൻ, പി പി വാസുദേവൻ, ടി കെ ഹംസ എന്നിവർ സംസാരിക്കും. മൂന്ന് സെഷനുകളിലായി സംവാദങ്ങൾ നടക്കും. വൈകിട്ട്‌ 6.30ന്‌ പ്രതിരോധത്തിന്റെ സാസ്‌കാരിക സായാഹ്നത്തിൽ ഹോർമുസ്‌ ഏകപാത്രനാടകവും ചോപ്പ്‌ സിനിമയും അവതരിപ്പിക്കും. ഞായറാഴ്‌ച രണ്ട്‌ സെഷനുകളാണ്‌. വൈകിട്ട്‌ സമാപന സമ്മേളനം ഓപ്പൺ ഫോറമായി നടക്കും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനംചെയ്യും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ സംസാരിക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ അധ്യക്ഷനാകും. 1398 പ്രതിനിധികളാണ്‌ സെമിനാറിൽ രജിസ്‌റ്റർചെയ്‌തത്‌. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ യു ഷറഫലി, ജനറൽ കൺവീനർ വി എം ഷ‍ൗക്കത്ത്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പി സുമതി എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home