ad
Deshabhimani

ഫുട്‌ബോൾ മാനിയ

aadya visil muzhangi

ലോകകപ്പ് ഫുട്ബോൾ കിക്കോഫിനോടനുബന്ധിച്ച്‌ പുല്ലരിക്കുന്ന്‌, ചുങ്കം ഭാഗത്തെ ഫുട്ബോൾ ആരാധകർ കോട്ടയം നഗരത്തിൽ നടത്തിയ റാലി

വെബ് ഡെസ്ക്

Published on Jun 12, 2026, 01:23 AM | 1 min read

കോട്ടയം കാൽപന്തിന്റെ മഹാമാമാങ്കത്തിന്‌ ആദ്യ വിസിൽ മുഴങ്ങി. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആവേശം ഇവിടെ കോട്ടയത്തുമുണ്ട്‌. ഫാൻസിന്‌ ഇനി ആഘോഷത്തിന്റെ നാളുകളാണ്‌. വിവിധ ടീമുകളുടെ ആരാധകർ പങ്കെടുത്ത്‌ പലയിടത്തും റാലികൾ നടന്നു. കോട്ടയം പുല്ലരിക്കുന്ന്‌, ചുങ്കം ഭാഗത്തെ ആരാധകർ സംഘടിപ്പിച്ച റാലി പുല്ലരിക്കുന്നിൽ തുടങ്ങി, ചുങ്കം, സിഎംഎസ്‌, എസ്‌എച്ച്‌ മ‍ൗണ്ട്‌ വഴി പുല്ലരിക്കുന്നിൽ തിരിച്ചെത്തി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്‌, ജർമനി, സ്‌പെയിൻ എന്നിവയുടെയെല്ലാം ആരാധകർ റാലിയിലുണ്ടായിരുന്നു. ബൈക്കുകളും ഓട്ടോറിക്ഷകളും തുറന്ന വാഹനത്തിൽ ഡിജെയുമായി നടന്ന റാലിയിൽ ഇഷ്ടടീമിന്റെ ജേഴ്‌സിയിട്ട ആരാധകർ കൊടി വീശിയും കട്ട‍ൗട്ട്‌ ഉയർത്തിയും വഴിനീളെ ആവേശം വിതറി. ഇനി ഫുട്‌ബോളിൽ മുഴുകുന്ന നാളുകളാണ്‌. ആര്‌ നേടും കപ്പ്‌ – കാത്തിരുന്ന്‌ കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home