Deshabhimani

ചായക്കടയിൽവച്ച്‌ പാമ്പുകടിയേറ്റ് മരിച്ചു

സതീഷ്

സതീഷ്

വെബ് ഡെസ്ക്

Published on Nov 11, 2026, 12:15 AM | 1 min read

ചാലക്കുടി

വാല്‍പ്പാറയില്‍ യുവാവ്‌ പാമ്പുകടിയേറ്റ് മരിച്ചു. വാല്‍പ്പാറ സ്വദേശി സതീഷ്(40)ആണ് മരിച്ചത്. ആശുപത്രിയിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെ ബസ് സ്റ്റോപ്പിന് സമീപത്തെ ചായക്കടയില്‍ കയറിയതായിരുന്നു പ്രദേശവാസിയായ സതീഷ്‌. കടയില്‍ തിരക്ക് വന്നപ്പോൾ സതീഷിനോട് കടയ്ക്കകത്തുള്ള ലോട്ടറി തട്ടില്‍ ശ്രദ്ധിക്കാന്‍ കടയുടമ ആവശ്യപ്പെട്ടു. ഇതുപ്രകാരം ലോട്ടറിക്കടുത്തെത്തിയ ഇയാളെ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പിന്നീട്. അമ്മ: തങ്ക. സഹോദരന്‍: രമേഷ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home