കുളത്തിൽ മരിച്ച നിലയിൽ

നബീസ
കൊടുങ്ങല്ലൂർ
മീനുകൾക്ക് തീറ്റ കൊടുക്കാൻ പോയ വീട്ടമ്മ കുളത്തിൽ മരിച്ച നിലയിൽ. കുളിമുട്ടം എമ്മാട് സ്വദേശി അറപ്പപ്പുറത്ത് നബീസ (62) ആണ് മരിച്ചത്. ശനി രാവിലെ 9.30നാണ് സംഭവം. വീടിനു സമീപത്തെ കുളത്തിലെ മീനുകൾക്ക് തീറ്റ കൊടുക്കാൻ പോയ നബീസയെ കാണാതായതോടെ വീട്ടുകാർ നോക്കിയപ്പോഴാണ് കുളത്തിൽ വീണ നിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഞായർ രാവിലെ ഒമ്പതിന് പ്രാണിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്: മജീദ്. മക്കൾ: നജീബ്, മുജീബ്, നജൂറ. മരുമക്കൾ: അനില, സബില, മുസ്തഫ.










0 comments