ad
Deshabhimani

മദ്യലഹരിയിൽ വീടിനുനേരെ കല്ലേറ്; 2 പേർ പിടിയിൽ

സൗരവ്, അജയ്

സൗരവ്, അജയ്

വെബ് ഡെസ്ക്

Published on Jun 14, 2026, 01:28 AM | 1 min read

കോവളം

മദ്യലഹരിയിൽ വീടിനുനേർക്ക്‌ കല്ലെറിഞ്ഞ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പിറവിളാകംവീട്ടിൽ അപ്പൂസ് എന്ന സൗരവ് (21), വെങ്ങാനൂർ വാരത്തിൽ മേലേവീട്ടിൽ നന്ദു എന്ന അജയ് (30) എന്നിവരാണ് അറസ്റ്റിലായത്‌. കരയടിവിളയിൽ വെള്ളി രാത്രി വീടിന്റെ ജനാല എറിഞ്ഞുതകർത്ത മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അറസ്റ്റിലായതെന്ന്‌ എസ്എച്ച്‌ഒ വി ഡി റെജിരാജ് അറിയിച്ചു. വീട്ടമ്മയായ യുവതി പെട്ടെന്ന്‌ മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രതികളിൽനിന്ന്‌ കമ്പിവടി കണ്ടെടുത്തു. സൗരവ് സ്റ്റേഷനിലെ റൗഡിപ്പട്ടികയിലുള്ളയാളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home