വീടിന് മുകളിൽനിന്ന് വീണ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

ജയപ്രിയ
കൊടുങ്ങല്ലൂർ
വീടിന്റെ ടെറസിനു മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂർ നെൽപ്പണി ജയപ്രിയ (44) ആണ് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളി രാവിലെ 8.25ന് മരിച്ചത്. കഴിഞ്ഞ 26 നാണ് അപകടം. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളെടുക്കാനാണ് ടെറസിൽ കയറിയത്. ടെറസിലേക്ക് ചാഞ്ഞു നിന്നിരുന്ന പേരമരത്തിൽ നിന്ന് പേരക്ക പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. സംസ്കാരം ശനി രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും. ഭര്‍ത്താവ്: മഹേഷ്. മക്കൾ: അഞ്ജനശ്രീ (ക്രൈസ്റ്റ് കോളേജ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥി), നന്ദനശ്രീ (ശ്രീ സായ് വിദ്യാഭവൻ സ്കൂൾ എസ്എസ്എല്‍സി വിദ്യാർഥി).










0 comments