Deshabhimani

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സനൽ

സനൽ

വെബ് ഡെസ്ക്

Published on Aug 14, 2026, 12:15 AM | 1 min read


എടതിരിഞ്ഞി

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. നീലംകുറ്റി സനൽ (42) ആണ് മരിച്ചത്. 11ന് രാത്രി 9.30ന് ഇരിങ്ങാലക്കുട സോൾവെന്റ് കമ്പനിക്ക് സമീപം മെയിൻ റോഡിൽ ആക്റ്റീവ സ്കൂട്ടറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സനല്‍ ആലുവ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ സത്യൻ. അമ്മ: അംബിക. ഭാര്യ: സുബിത. സഹോദരങ്ങൾ: സതീഷ്, സജിത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home