ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു

സാരിഷ്
വെള്ളാങ്ങല്ലൂർ
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. പുത്തൻചിറ കണ്ണികുളങ്ങര മണലിപ്പറമ്പിൽ സാരിഷ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30-ഓടെ വെള്ളാങ്ങല്ലൂർ പുഞ്ചപ്പറമ്പിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചു വരികയായിരുന്ന സാരിഷിന്റെ നിയന്ത്രണം വിട്ടു വാഹനം മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരിഷിനെ ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുത്തൻചിറ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥിയാണ്. ഖബറടക്കം നടത്തി. ഉപ്പ: ഷെഫീക്ക്. സഹോദരങ്ങൾ: സഹദ്, സഹൽ.











0 comments