ad
Deshabhimani

അതിയന്നൂരില്‍ സ്മാർട്ട് 
വില്ലേജ് ഓഫീസ്

 Smart Village Office in Athiyannoor

അതിയന്നൂർ പഞ്ചായത്തിലെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ 
അനുകുമാരി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 12:58 AM | 1 min read

നെയ്യാറ്റിൻകര

അതിയന്നൂർ പഞ്ചായത്തില്‍ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് മന്ദിരോദ്ഘാടനം കലക്ടർ അനുകുമാരി നിർവഹിച്ചു. ഇതുവരെ അതിയന്നൂർ വില്ലേജ് ഓഫീസ്, നെയ്യാറ്റിൻകര നഗരസഭാ പരിധിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്മാർട്ട് വില്ലേജ് ഓഫീസ് വരുന്നതോടെ ഗ്രാമപഞ്ചായത്ത് പരിധിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകും. 1995-ൽ അതിയന്നൂർ പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിയിലെ പ്രസിഡന്റ് രാധാദേവിയുടെ നിർദേശപ്രകാരം വാങ്ങിയ ഭൂമിയിലാണ് പുതിയ ഓഫീസ് മന്ദിരം യാഥാർഥ്യമായത്. മുൻ എംഎൽഎ കെ ആൻസലന്റെയും റവന്യു മന്ത്രി കെ രാജന്റെയും ഇടപെടലിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാര്‍ഥ്യമായത്. പഞ്ചായത്ത് പ്രസിഡന്റ് ടി പ്രമീള അധ്യക്ഷയായി. അഡീഷണൽ ജില്ലാ മജിസ്ട്രേട്ട്‌ നിസ, മുൻ എംഎൽഎ കെ ആൻസലൻ, ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനൽരാജ്, എം ആർ ദിപിൻ, അനിക്കുട്ടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു, പഞ്ചായത്ത് അംഗം എസ് ആർ അരവിന്ദ് രാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി പി സുനിൽകുമാർ, സിപിഐ എം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, ആർ എസ് സജി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home