ad
Deshabhimani

മോട്ടോർ തൊഴിലാളി പ്രതിഷേധം ഇരന്പി

കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാസ്‌പോർട്ട്‌ ഓഫീസ്‌ മാർച്ചും ധർണയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാസ്‌പോർട്ട്‌ ഓഫീസ്‌ മാർച്ചും ധർണയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 02:00 AM | 1 min read

ആലപ്പുഴ

മോട്ടോർ വ്യവസായത്തെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള ജില്ലാ കമ്മിറ്റി പാസ്‌പോർട്ട്‌ ഓഫീസ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡും കേന്ദ്ര ട്രാൻസ്‌പോർട്‌ നിയമഭേദഗതിയും പിൻവലിക്കുക, പെട്രോൾ–ഡീസൽ വിലവർധന പിൻവലിക്കുക, കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച സമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ അധ്യക്ഷനായി. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ സെക്രട്ടറി ആർ ഹരിദാസൻ നായർ, ലോറി ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജി ശിവപ്രസാദ്, കെഎസ്ആർടിഇഎ ജില്ലാ സെക്രട്ടറി മധു ബി ഗോപൻ, ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ് ജില്ലാ പ്രസിഡന്റ് പി യു ശാന്താറാം, എം എം ഷെരീഫ്, ടൂർ പാക്കേജ് യൂണിയൻ സെക്രട്ടറി ജഗത്‌ ലാൽ, എം എസ് സജീവ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home