ad
Deshabhimani

പട്ടണം പരിഭ്രാന്തിയിലായി

മാലിന്യത്തിനും പുൽക്കാടിനും തീപിടിച്ചു

ചേർത്തല കോടതിക്കവലയ്‌ക്ക്‌ പടിഞ്ഞാറ്‌ സ‍്വകാര്യ പുരയിടത്തിലെ തീയണയ്‌ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
വെബ് ഡെസ്ക്

Published on Jul 08, 2026, 01:56 AM | 1 min read

ചേർത്തല

നഗരത്തിൽ ആളൊഴിഞ്ഞ പുരയിടത്തിൽ പ്ലാസ്‌റ്റിക് മാലിന്യത്തിനും പുൽക്കാടിനും തീപിടിച്ചു. ചൊവ്വ വൈകിട്ട് ആറരയോടെ കോടതിക്കവലയ്‌ക്ക്‌ പടിഞ്ഞാറ്‌ ചുറ്റുമതിലുള്ള സ്വകാര്യവ്യക്‌തിയുടെ പുരയിടത്തിലാണ്‌ തീപിടിച്ചത്‌. ​തീപടർന്നതോടെ പ്രദേശത്ത് മുഴുവനും പുകനിറഞ്ഞതിനാൽ ചുറ്റുവട്ടമാകെ പരിഭ്രാന്തിയിലായി. അഗ്നിരക്ഷാസേന തീയണച്ചതിനാൽ പരിസരത്തേക്ക് പടർന്നില്ല. രണ്ട് യൂണിറ്റ് സേന അരമണിക്കൂറോളം വെള്ളം പമ്പുചെയ്‌താണ്‌ തീയണച്ചത്‌. സംഭവം അറിഞ്ഞ്‌ വിവിധയിടങ്ങളിൽനിന്ന് ആളുകൾ എത്തിയതോടെ കോടതിക്കവലയിൽ തിരക്ക്‌ നേരിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home