print edition കേന്ദ്രത്തിന് തിരിച്ചടി: സിജെപിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു

നിരാഹാരസമരം നടത്തുന്ന സോനം വാങ്ചുക്കിനെ സംയുക്ത കിസാൻ മോർച്ച പ്രതിനിധി സംഘം സന്ദർശിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Jul 08, 2026, 02:41 AM | 1 min read
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർടിയുടെ എക്‌സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ നൽകിയ പരാതിയിലാണ് ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ഉത്തരവ്. മെയ് 15ന് ആരംഭിച്ച എക്‌സ് അക്കൗണ്ടിന് വൻ ജനസ്വീകാര്യത ലഭിച്ചപ്പോൾ മെയ് 21ന് വിലക്കേർപ്പെടുത്തുകയായിരുന്നു.
ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. നിരോധനം നീക്കിയതിനെത്തുടർന്ന് 2.24 ലക്ഷം ഫോളോവേഴ്‌സുള്ള അക്കൗണ്ട് തിരിച്ചെത്തി. പുതുതായി ആരംഭിച്ച ‘കോക്രാച്ച് ഇൗസ് ബാക്ക്’ എന്ന എക്‌സ് അക്കൗണ്ടിന് 2.83 ലക്ഷം ഫോളോവർമാരുണ്ട്.
വാങ്ചുക്കിനെ സന്ദർശിച്ച് കർഷകനേതാക്കൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിക്കുന്ന അനിശ്ചിതകാല സമരത്തെ അഭിവാദ്യം ചെയ്ത് സംയുക്ത കിസാൻ മോർച്ച നേതാക്കൾ. നിരാഹാരമിരിക്കുന്ന സോനം വാങ്ചുക്കിനോടും നേതാക്കൾ സംസാരിച്ചു. ഹനൻ മൊള്ള, പി കൃഷ്ണപ്രസാദ്, പുഷ്‌പേന്ദ്ര ത്യാഗി, രാജൻ ക്ഷീരസാഗർ, ദലിജീത് സിങ് ദാഗർ, പുരുഷോത്തം ശർമ, മനീഷ് ഭാരതി, രാജ് ബാല യാദവ്, ശശികാന്ത്, അർജുൻ പ്രസാദ് സിങ്, വിമൽ ത്രിവേദി, കുൽദീപ് സിങ്, ചരൺ സിങ്, അനുരാഗ് ചൗഹാൻ, ദൽജിത് സിങ് എന്നിവരാണ് ജന്തർമന്തറിലെത്തിയത്.











0 comments