ad
Deshabhimani

print edition പെട്രോളിൽ 25 ശതമാനം എഥനോൾ: ജനരോഷം ശക്തം; തടിയൂരാന്‍ കേന്ദ്രം

narendramodi
avatar
കെ പി അക്ഷയ്‌

Published on Jul 08, 2026, 03:01 AM | 1 min read

ന്യൂഡൽഹി: പെട്രോളില്‍ എഥനോളിന്റെ അളവ് 25 ശതമാനമായി ഉയര്‍ത്തുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായതോടെ തടിയൂരാന്‍ കേന്ദ്രസര്‍ക്കാര്‍. എഥനോളിന്റെ അളവ് കൂടുന്നത് വാഹനങ്ങളിൽ എൻജിൻ തകരാറുണ്ടാക്കുമെന്നും മൈലേജ് കുറയ്ക്കുമെന്നും ആശങ്ക ശക്തം. പെട്രോളിലെ എഥനോളിന്റെ അളവ്‌ മൂ‍ന്നുവർഷത്തിനിടെ 10 ശതമാനത്തിൽനിന്ന്‌ 20 ആക്കി ഉയർത്തിയിരുന്നു. 2029 ആവുന്പോൾ ഇത് 25 ശതമാനമായി ഉയർത്താന്‍ കേന്ദ്രം നടപടി കൈക്കൊണ്ടുവരികയാണ്.


ജനരോഷംശക്തമാകുമെന്ന് ഉറപ്പായതോടെ ഇതിൽനിന്ന്‌ പിന്മാറുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധന കഴിഞ്ഞേ ഇ25 പെട്രോളിൽ തുടർ നടപടിയെടുക്കൂ എന്ന് കേന്ദ്ര മന്ത്രി ഹർദീപ്-സിങ് പുരിയും പറഞ്ഞു. ​എന്നാല്‍, എഥനോളിന്റെ അളവ് 20 ശതമാനത്തില്‍ നിന്നും താഴ്ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കില്ല.


എഥനോൾ അടങ്ങിയ പെട്രോൾ വിതരണം ചെയ്യുന്നതിന്‌ ഏറ്റവും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ്‌. ഗഡ്‌കരിയുടെ മക്കളായ നിഖിൽ ഗഡ്‌കരി, സാരംഗ്‌ ഗഡ്‌കരി എന്നിവരുടെ കന്പനികൾ എഥനോൾ നിർമാണരംഗത്തുണ്ട്. നിഖിലിന്റെ കന്പനിയായ സിയാന്റെ 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ വരുമാനം 18 കോടി രൂപയായിരുന്നു. ഇത്‌ 2026ലെ ആദ്യപാദമെത്തിയപ്പോൾ 523 കോടിയായി ഉയർന്നു. ഇ20 നയം നടപ്പാക്കിയതിന്‌ ശേഷമാണ്‌ വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടായത്‌.


അമേരിക്കന്‍ 
താൽപ്പര്യം


വിദേശ്യനാണ്യ ശേഖരം കുറയാതിരിക്കാനാണ്‌ പെട്രോൾ മറ്റുരാജ്യങ്ങളിൽനിന്ന്‌ വാങ്ങുന്നത്‌ കുറച്ച്‌, ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന എഥനോൾ കലർത്തി എണ്ണ വിതരണം ചെയ്യുന്നതെന്ന്‌ കേന്ദ്രസർക്കാർ വാദിക്കുന്നു.


എന്നാൽ, ഇന്ധനത്തിൽ കലർത്താനുള്ള എഥനോൾ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാൻ യുഎസ് സമ്മർദം ചെലുത്തുന്നുണ്ട്‌. നിലവിലെ സാഹചര്യത്തിൽ ഇ‍ൗ ആവശ്യം ഇന്ത്യക്ക് തള്ളിക്കളയാനാവില്ല. അമേരിക്കയ്ക്ക്‌ അനുമതി നൽകിയാൽ, വിദേശനാണ്യ ശേഖരം കുറയാതിരിക്കാൻ ആഭ്യന്തരമായി എഥനോൾ ഉൽപാദിപ്പിക്കുകയെന്ന കേന്ദ്രസർക്കാരിന്റെ വാദം പൊളിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home