print edition നാറ്റോയ്ക്കെതിരെ കടുത്ത വിമർശമുയർത്തി ട്രംപ്

ഡോണൾഡ് ട്രംപ് | PHOTO: AFP
അങ്കാറ : നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ സഖ്യകക്ഷികൾക്കെതിരെ കടുത്ത വിമർശമുയർത്തി.
ഇറാൻ വിഷയത്തിൽ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളുടെ നിലപാടിൽ വലിയ നിരാശയുണ്ടെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാൽനൂറ്റാണ്ടോളമായി തുർക്കിയ ഭരിക്കുന്ന പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനെ ശക്തനായ നേതാവ് എന്ന് ട്രംപ് വിശേഷിപ്പിച്ചു. തുർക്കിയയിൽ വച്ചല്ലായിരുന്നു ഉച്ചകോടിയെങ്കിൽ താൻ പങ്കെടുക്കില്ലായിരുന്നു.
അതേസമയം, റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടർന്ന് തുർക്കിയക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി എഫ്-35 യുദ്ധവിമാനങ്ങൾ നൽകാൻ ആലോചിക്കുന്നതായും ട്രംപ് വ്യക്തമാക്കി.











0 comments