print edition ഭീഷണി തുടർന്നാൽ ചർച്ചയില്ല: ഇറാൻ

അബ്ബാസ് അരാഗ്ചി
തെഹ്‌റാൻ: അമേരിക്ക ഭീഷണി തുടരുകയാണെങ്കിൽ അന്തിമ ആണവക്കരാറിലേക്കുള്ള ചർച്ചകൾ ആരംഭിക്കില്ലെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനുമായി ഒന്നുകിൽ കരാറിലെത്തും, അല്ലെങ്കിൽ "കാര്യങ്ങൾ തീർക്കും’ എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാൻ ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും, ആവശ്യമെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇറാന്റെ വൈദ്യുതിനിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്നും ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗാസയിൽ ഭരണം ഒഴിയുകയാണെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ സാങ്കേതികസമിതി അധികാരം കൈമാറാൻ നടപടി തുടങ്ങി. ഈജിപ്തുമായുള്ള അതിർത്തിയായ റഫാ ക്രോസിങ് പൂർണമായും തുറക്കുന്നതോടെ സമിതി ഔദ്യോഗികമായി ഗാസയിൽ പ്രവേശിച്ച് ഭരണം ഏറ്റെടുക്കും. നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ (എൻസിഎജി) രാഷ്ട്രീയ പാർടികളുമായി നേരിട്ട് ബന്ധമില്ലാത്ത, സ്വതന്ത്രരായ പ്രവർത്തകരും സാങ്കേതികവിദഗ്ധരും അടങ്ങുന്നതാണ്.
മുൻ പലസ്തീൻ അതോറിറ്റി ഡെപ്യൂട്ടി മന്ത്രിയും എൻജിനിയറുമായ അലി ഷാത്ത് അധ്യക്ഷനായ 15 അംഗ സമിതിയുടെ പ്രധാന ചുമതല ഗാസയിലെ ജനങ്ങളുടെ ദൈനംദിന ജീവിതം സാധാരണ നിലയിലാക്കുക എന്നതാണ്. യുഎസ്, ഈജിപ്ത്, ഖത്തർ, യുഎഇ, തുർക്കിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ബോർഡിലുണ്ട്.
അതേസമയം ഗാസയിലും ലെബനനിലും ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ ഇസ്രയേലി ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.











0 comments