print edition ഖമനേയിയുടെ വിലാപയാത്ര ഖൂമിൽ

ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്ര ഖൂമിലെത്തിയപ്പോൾ അണിനിരന്നവർ | PHOTO: AFP
തെഹ്റാൻ: യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ വധിക്കപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇറാനിലെ വിശുദ്ധ നഗരമായ ഖൂമിലെത്തി.
അന്തിമ പ്രാർത്ഥനകളിൽ പങ്കെടുക്കാനായി ജനലക്ഷങ്ങൾ നഗരത്തിൽ തടിച്ചുകൂടി. അമേരിക്കയ്-ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തത്.
ബുധനാഴ്‌ച ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ കർബലയിലും നജാഫിലും വിലപായാത്രയെത്തും. വ്യാഴാഴ്‌ച ഖമനേയിയുടെ ജന്മനാടായ മഷാദിലാണ് ഖബറടക്കം.











0 comments