ad
Deshabhimani

print edition ഹോര്‍മുസില്‍ 
എണ്ണക്കപ്പലുകൾ 
ആക്രമിച്ചു

Hormuz.jpg
avatar
അനസ് യാസിന്‍

Published on Jul 08, 2026, 03:07 AM | 1 min read

മനാമ: ഹോര്‍മുസ് കടലിടുക്കില്‍ 24 മണിക്കൂറിനെ മൂന്ന്‌ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങുകയായിരുന്ന ഖത്തറില്‍നിന്നുള്ള അല്‍ റെക്കയ്യാത്ത് എന്ന എല്‍എന്‍ജി ടാങ്കറും സൗദി അറേബ്യയുടെ വേദ്യാന്‍ എന്ന ക്രൂഡ് ഓയില്‍ സൂപ്പര്‍ ടാങ്കറും മറ്റൊരു കപ്പലുമാണ്‌ ആക്രമിക്കപ്പെട്ടത്.


ഒമാന്‌ എട്ട് നോട്ടിക്കല്‍ മൈല്‍ കിഴക്ക്‌ കടലിടുക്കിലൂടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കറിന്റെ ഇടതുവശത്താണ് മിസൈല്‍ പതിച്ചത്. എൻജിന്‍ റൂമില്‍ തീപിടിത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

മുന്നറിയിപ്പ്‌ അവഗണിച്ചതിനെ തുടര്‍ന്നാണ് എല്‍എന്‍ജി ടാങ്കറിനു നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്‍ ടിവി ചാനലിനെ ഉദ്ധരിച്ച്‌ അല്‍ ജസീറ റിപ്പോര്‍ട്ട്ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


ഇറാന്‍ നിര്‍ദ്ദേശിച്ച സുരക്ഷിത പാതയിലൂടെയല്ലാതെ ഒമാന്‍ തീരത്തോട് ചേര്‍ന്ന മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചതാണ് കപ്പലുകള്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ സൈന്യം കടൽമൈനുകള്‍ നീക്കുന്ന മേഖലയിലേക്ക് കപ്പലുകള്‍ പ്രവേശിച്ചതാകാം ആക്രമണത്തിന് കാരണമെന്ന് സംശയമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home